/sathyam/media/post_attachments/xi2uknNwqquA7cDLNvLk.jpg)
തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിൽ നല്ല സംസ്കാരം വളർത്താൻ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എസ്എഫ്ഐ എന്ന് സിപിഎം നേതാവ് പി. ജയരാജൻ. എസ്എഫ്ഐയെ കരിവാരി തേക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. എഴുതാതെ പരീക്ഷ പാസായ സംഭവത്തിൽ പി.എം ആർഷോയ്‌ക്ക് യാതൊരുവിധ പങ്കുമില്ലെന്നും പി. ജയരാജൻ ന്യായീകരിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിപിഎം നേതാവിന്റെ അവകാശവാദം.
എന്താണോ എസ്എഫ്‌ഐയുടെ സ്ഥാപിത ലക്ഷ്യം അതനുസരിച്ച് തന്നെ അതിന്റെ മൂല്യം സംരക്ഷിക്കാൻ എസ്എഫ്‌ഐയ്‌ക്ക് ആകുന്നുണ്ട്. ചില പുഴുക്കുത്തകൾ എസ്എഫ്‌ഐയിൽ എത്തുന്നതാണ് പ്രശ്‌നം. അതിനെയാണ് വലതുപക്ഷ മാദ്ധ്യമങ്ങൾ എടുത്ത് കാണിക്കുന്നത്. കേരളത്തിലെ ക്യംപസുകളിൽ നല്ല സംസ്‌കാരം ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എസ്എഫ്‌ഐ. ചില പുഴുക്കുത്തുകളും അതിൽ ഉണ്ടായേക്കും.
അംഗീകാരം നേടിയ ഒരു വിദ്യാർത്ഥി സംഘടനയിലേയ്‌ക്ക് പലരും ഒഴുകിയെത്തും. ആ ഒഴുകി എത്തുന്നവരിൽ ദൂക്ഷ്യ വശങ്ങൾ ഉള്ളവർ ഉണ്ടായേക്കും. നല്ല ജാഗ്രതയോടു കൂടിയാണ് എസ്എഫ്‌ഐയുടെ നേതൃത്വം ഇടപെടുന്നത്. ആർഷോയ്‌ക്കെതിരെയുള്ള കേസിൽ അദ്ദേഹത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല. എസ്എഫ്‌ഐയെ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണ് മാദ്ധ്യമങ്ങൾ നടത്തുന്നത്- പി.ജയരാജൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us