സംസ്ഥാനത്ത്‌ പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും. പ്രവേശനത്തിന്റെ ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളും പൂർത്തിയായ സാഹചര്യത്തിലാണ് ക്ലാസുകൾ തുടങ്ങാൻ തീരുമാനമായത്. സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടർന്നുമുണ്ടാകും. സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.

Advertisment

ക്ലാസുകൾ തുടങ്ങാൻ തടസമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത ഉന്നതതല യോഗം വിലയിരുത്തി. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും. പൊതുപരിപാടിക്ക് ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. നിശ്ചയിച്ച സമയത്തുതന്നെ ക്ലാസ് തുടങ്ങുന്നതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കും.

അതേസമയം, മൂന്നാം ഘട്ട അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് വൈകിട്ട് നാല് വരെയാണ്. ആദ്യ ഘട്ട പ്രവേശനം അവസാനിക്കുന്നതിനാൽ അലോട്മെന്റ് ലഭിച്ചവരെല്ലാം ഫീസ് അടച്ച് സ്ഥിരപ്രവേശനമാണ് നേടേണ്ടത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ആദ്യഘട്ട പ്രവേശനം ഇന്ന് അവസാനിക്കും.

Advertisment