Advertisment

കടലിന് മുകളിലെ അജ്ഞാത വസ്തു പറക്കുംതളികയോ? വീഡിയോ കാണാം

New Update

കടലിലേക്ക് പതിക്കുന്ന പറക്കും തളികയുടെ ( യു എഫ് ഓ) വീഡിയോ ഫൂട്ടേജ് പുറത്തുവിട്ട് ഡോക്യുമെന്ററി സംവിധായകൻ ജെറമി കോർബെൽ. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് പകർത്തിയ ഈ ഫോട്ടേജിൽ ഒരു അജ്ഞാത വസ്തു വെള്ളത്തിലേക്ക് പതിക്കുന്നത് കാണാം.

Advertisment

publive-image

2019 ജൂലൈയിൽ യുഎസ് നാവികസേന സാൻ ഡീഗോ തീരത്ത് നിന്ന് പകർത്തിയതായാണ് ഈ ദൃശ്യങ്ങളെന്നാണ് ജെറമി കോർബെൽ പറയുന്നത്.

ഇരുണ്ട ഗോളാകൃതിയിലുള്ള ഒരു വസ്തു വീഡിയോയിൽ കാണാം. ഇൻഫ്രാറെഡ് ക്യാമറയിൽ പതിഞ്ഞ ഈ വസ്തു സമുദ്രത്തിന് മുകളിലൂടെ പറക്കുകയും തുടർന്ന് വെള്ളത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. മെയ് 15നാണ് ഇയാൾ ഫൂട്ടേജ് പുറത്ത് വിട്ടത്.

സൈനിക ഉദ്യോഗസ്ഥരാണ് വീഡിയോ റെക്കോർഡുചെയ്‌തതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.

പെന്റഗണിന്റെ അൺഐഡൻ്റിഫൈഡ് ഏരിയൽ ഫിനോമിന ടാസ്ക് ഫോഴ്സ് വീഡിയോ അവലോകനം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുമെന്ന് പെന്റഗൺ വക്താവ് സൂസൻ ഗോഗ് വ്യക്തമാക്കിയിട്ടുണ്ട്. അൺഐഡൻ്റിഫൈഡ് ഏരിയൽ ഫിനോമിനയുടെ സ്വഭാവത്തെയും ഉത്ഭവത്തെയും കുറിച്ച് പഠനം നടത്തുന്നതിന് 2020 ൽ സ്ഥാപിതമായതാണ് ഈ ടാസ്‌ക് ഫോഴ്‌സ്.

“വീഡിയോ എടുത്തത് നേവി ഉദ്യോഗസ്ഥരാണെന്നും UAPTF ഇത് അവരുടെ നിലവിലുള്ള പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയെന്നും എനിക്ക് സ്ഥിരീകരിക്കാൻ കഴിയും,” പെന്റഗൺ വക്താവ് സൂസൻ ഗോഗ് ദി ഡെബ്രീഫിന് അയച്ച ഇമെയിലിൽ വ്യക്തമാക്കുന്നു

ufo video
Advertisment