/sathyam/media/post_attachments/sfVgsNLXYlnk0NU5tUB9.jpg)
ജാതി പറഞ്ഞു സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡോ. അരുണ്‍കുമാറിനെതിരെ യു ജി സി അന്വേഷണം. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ കേരളസര്‍വ്വകലാശാല പൊളിറ്റിക്കല്‍സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാചകത്തിന്റെ ചുമതലയുണ്ടായിരുന്ന പഴയിടം മോഹനനന്‍ നമ്പൂതിരിക്കെതിരെ അരുണ്‍ കുമാര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. പഴയടത്തിന്റെ പച്ചക്കറി സദ്യ ബ്രാഹ്‌മണിക്കല്‍ ഹെജിമണിയുടെ ഭാഗമാണെന്നും സസ്യതേര ഭക്ഷണം കലോല്‍സവ മെനുവില്‍ ഉള്‍പ്പെടുത്തണമെന്നുപറഞ്ഞുമായിരുന്നു അരുണ്‍കുമാറിന്റെ പോസ്റ്റ്
അരുണ്‍കുമാറിന്റെ ഈപരാമര്‍ശങ്ങള്‍ പ സമൂഹത്തില്‍ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് കാരണമായെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്. അരുണ്‍ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യുജിസി ചെയര്‍മാന്‍ എം ജഗ്ദീഷ് കുമാര്‍ നിര്‍ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
അരുണ്‍കുമാറിന്റെ കുറിപ്പിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറി. അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവു കലോല്‍സവ വേദിയില്‍ വിളമ്പുമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് പറയേണ്ടി വന്നു. ഇതേ തുടര്‍ന്ന വലിയ വിവാദങ്ങള്‍ കേരളത്തില്‍ നടന്നു. ഇതേ തുടര്‍ന്നാണ അരുണിനെതിരായ പരാതികള്‍ യുജിസിക്ക് മുന്നിലെത്തിയത്. പരാതിയിലെ പരാമര്‍ശങ്ങള്‍ ജോയിന്റ് സെക്രട്ടറി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് യുജിസി ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.