New Update
Advertisment
ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയിൽ നടക്കുന്ന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് ഒൻപത് വരെയാണ് നീട്ടിയിരിക്കുന്നത്.
നേരത്തെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട് വരെയായിരുന്നു. തീയതി നീട്ടണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.
ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 10 വരെ ഫീസടയ്ക്കാം. മാര്‍ച്ച് 16 വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം.മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ് പരീക്ഷ. ജൂനിയര്‍ റിസര്‍ച്ച് ഫെലോ/ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായുള്ള യോഗ്യത പരീക്ഷയാണിത്.