യുജിസി നെറ്റ് പരീക്ഷാ തീയതി മാറ്റിവച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 14, 2020

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടത്തുമെന്നും എന്‍.ടി.എ വ്യക്തമാക്കി. ഐസിഎആർ പരീക്ഷയെഴുതുന്നവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം.

മെയ് -ജൂൺ മാസങ്ങളിൽ നടക്കേണ്ടയിരുന്ന പരീക്ഷ കൊവിഡ് മൂലം വൈകുകയായിരുന്നു. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം.

×