New Update
ലണ്ടന്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന് റിഷി സുനാക് യു.കെയിലെ പുതിയ ധനമന്ത്രി. ബോറിസ് ജോണ്സണ് നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിലാണ് റിഷി സുനാക് ധനമന്ത്രി സ്ഥാനം നല്‍കിയത്.
Advertisment
സാജിദ് ജാവിദ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായത്. 2015ലാണ് സുനാക് ആദ്യമായി മന്ത്രിസഭയിലെത്തിയത്. മുമ്പ് ട്രഷറിയിലെ ചീഫ് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
വിന്ഷെസ്റ്റര് കോളജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുനാക് ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് രാഷ്ട്രീയം, തത്വശാസ്ത്രം, സാമ്ബത്തിക എന്നിവയില്‍ ഉന്നത പഠനം നടത്തി.