സൗദിക്ക് പുറമേ യു.കെയില്‍ നിന്ന് ഇന്ത്യയും കുവൈറ്റും യാത്രാവിലക്ക് ഏര്‍പെടുത്തി.

author-image
admin
New Update

റിയാദ് :  അതിവേഗം പടരുന്ന കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് യു കെ യില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ വിമാന സര്‍വീസ് നിര്‍ത്തി വെക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയും , കുവൈറ്റും സൗദിയും  യാത്രകാര്‍ക്ക് വിലക്ക് ഏര്‍പെടുത്തി കഴിഞ്ഞു സൗദി അറേബ്യ ഒരാഴ്ച പൂര്‍ണ്ണമായി വിമാനത്താവളങ്ങളും കര, നാവിക മേഖലയും അടച്ചു.

Advertisment

കുവൈറ്റിലേക്ക് ബ്രിട്ടണില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ഇതെ തുടര്‍ന്ന് യുകെയില്‍ ചികില്‍സക്കായും പഠനത്തിനായും കഴിയുന്ന സ്വദേശികള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്‌. സൗദി അറേബ്യയും ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സൗദിയില്‍ നിന്നും പോകുന്നതും വരുന്നതുമായ മുഴുവന്‍ സര്‍വീസുകളും ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പെടുത്തി കര, നാവിക മേഖലയിലും വിലക്ക് ബാധകമാണ്.

publive-image

നേരത്തെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോകരുതെന്ന നിര്‍ദ്ദേശം സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങികിടന്ന 40,000 കുവൈത്തികളെ 188 വിമാനങ്ങളിലായി ഒഴിപ്പിച്ചിരുന്നു. സൗദി അറേബ്യയും തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുവന്നിരുന്നു.

പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റ് രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലവുമായി കുവൈത്തിലേക്ക് പോകുന്നതിന് തടസ്സമില്ല. അതിനിടെ നിരോധനമേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും ട്രാൻസിറ്റ് വഴി സ്വദേശികൾക്ക് തിരികെ വരാമെന്നും കുവൈത്തിലെത്തിയ ശേഷം 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.

അയര്‍ലന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട്‌ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ രൂപം കണ്ടെത്തിയത് ലോകാരോഗ്യ സംഘടന  എല്ലാ രാജ്യങ്ങള്‍ക്കും മുന്‍കരുതല്‍ എടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം സൗദിയില്‍ ഉള്ളവര്‍ യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും കോവിഡ് ടെസ്റ്റിന് വിധേയരാവണം അതുപോലെ ഡിസംബർ 8ന് ശേഷം സൗദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണമെന്നും ക്വാറന്റൈൻ സമയത്ത് എല്ലാം അഞ്ചു ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു

കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിരീക്ഷണത്തിനും വിലയിരുത്തലിനും ശേഷം നിലവില്‍ പ്രഖ്യാപിച്ച വിലക്ക് സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് സൗദി അഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് യു കെ യിലേക്കും തിരിച്ചും ഉള്ള എല്ലാ സര്‍വീസുകളും നാളെ അര്‍ദ്ധരാത്രി മുതല്‍ നിര്‍ത്തലാക്കി, ട്രാന്‍സിറ്റ് വിമാനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്.   ഡിസംബര്‍ 31 വരെയാണ് നിലവില്‍ വിലക്ക് എര്‍പെടുത്തിയിട്ടുള്ളത്  യു കെ യിലേക്കുള്ള സര്‍വീസ് കൂടുതല്‍ രാഷ്ട്രങ്ങള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌

Advertisment