New Update
/sathyam/media/post_attachments/06YummQzlRxEVXWTiL2H.jpg)
ലണ്ടന്‍: ബ്രിട്ടണിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ചയ്ക്കുളളില്‍ കോവിഡ് വാക്‌സിന്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫൈസറിന് അടുത്ത ആഴ്ചയോടെ യു.കെ. അനുമതി നല്‍കിയേക്കും. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് യു.കെ.യുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Advertisment
യു.കെയിലെ വാക്‌സിന്‍ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി ബിസിനസ് മന്ത്രി നഥിം സാഹവിയെ ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചുമതലപ്പെടുത്തിയിരുന്നു.
ഫൈസറിന്റെ 40 ദശലക്ഷം ഡോസുകള്‍ക്ക് യു.കെ. ഇതിനകം ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഡിസംബര്‍ ഏഴോടെ വാക്‌സിന്റെ ആദ്യഘട്ട വിതരണം യുകെയില്‍ ആരംഭിക്കാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us