/sathyam/media/post_attachments/nyOgXVPQwnNH5hIXsnEc.jpg)
ലണ്ടന്‍: പങ്കാളിയോട് പറയാതെ കോണ്ടത്തില്‍ തുളയിട്ട കേസില്‍ യുകെയില്‍ യുവാവിന് തടവുശിക്ഷ. ആന്‍ഡ്രൂ ലൂയിസ് (47) എന്നയാളെയാണ് പീഡനക്കേസ് ചുമത്തി നാലു വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്.
2018 മാര്‍ച്ചില്‍ നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ലൈംഗിക ബന്ധത്തിന് ശേഷമാണ് ഇയാള്‍ കോണ്ടത്തില്‍ ദ്വാരമിട്ടിരുന്നുവെന്ന് യുവതി മനസിലാക്കിയത്. തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു.
തനിക്ക് ദുരുദ്ദേശമില്ലായിരുന്നുവെന്നും ബന്ധം കൂടുതല്‍ ദൃഢമാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്രകാരം ചെയ്തതെന്നും ലൂയിസ് കോടതിയില്‍ പറഞ്ഞതായി ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ ചെയ്തത് തെറ്റാണെന്നും ഇയാള്‍ സമ്മതിച്ചു.
2018 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ജൂലൈയിലാണ് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു. ലൂയിസ് ഈ പ്രവൃത്തിയിലൂടെ തന്നെ ചതിച്ചെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.
പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കിലും ലൂയിസിന്റെ പ്രവൃത്തി സകല മര്യാദകളുടെയും ലംഘനമാണെന്നും യുവതി കോടതിയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us