New Update
/sathyam/media/post_attachments/viv0IwtGrR581ZG664jW.jpg)
ലണ്ടന്‍: യുകെയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചിട്ടുണ്ടാകാമെന്ന് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവും ഇന്ത്യന്‍ വംശജനുമായ രവി ഗുപ്ത. ബി.1.617.2 വകഭേദം രാജ്യത്ത് വ്യാപനത്തിന് കാരണമായതായി രവി ഗുപ്ത പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Advertisment
പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയില്‍ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു. യുകെ ജനസംഖ്യയുടെ നല്ലൊരു ഭാഗവും വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ മുന്‍ തരംഗങ്ങളെ അപേക്ഷിച്ച്, മൂന്നാം തരംഗം വ്യാപിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് അദ്ദേഹം നിര്‍ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us