ലണ്ടൻ: ബ്രിട്ടനിലേക്കുള്ള അനിയന്ത്രിത കുടിയേറ്റം തടയാൻ പിആർ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. നിയമം കടുപ്പിച്ചാൽ മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യൻ പ്രവാസികൾ പ്രതിസന്ധിയിലാകും.
/sathyam/media/post_attachments/bM2gpQuvwhIcEo7x43DY.jpg)
നിലവിൽ യുകെയിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് (ഐഎൽആർ) അപേക്ഷിക്കാം. എന്നാൽ നിയമം പുതുക്കിയാൽ ഈ കാലയളവ് എട്ട് വർഷമായി ഉയർന്നേക്കും. ഇംഗ്ലീഷ് മാധ്യമമായ 'ഡെയിലി മെയിൽ' ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുള്ളത്.
യുകെയിലേക്കുള്ള കുടിയേറ്റം വർധിച്ചുവെന്ന കണക്കുകൾ പുറത്തു വന്നതോടെയാണ് ആഭ്യന്തര വകുപ്പ് കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നത്. പുതിയ നീക്കമനുസരിച്ച് ഐഎല്‍ആര്‍ ലഭിക്കാനായി യുകെയില്‍ രണ്ട് വര്‍ഷമെങ്കിലും തൊഴിലെടുത്തതായോ അല്ലെങ്കില്‍ സ്‌കൂള്‍ പഠനം നടത്തിയതായോ തെളിയിക്കേണ്ട രേഖകളും ഹാജരാക്കേണ്ടി വരും. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയാണ് ഐഎൽആർ ലഭിക്കുക.
കൂടാതെ ഐഎല്‍ആർ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള പത്ത് വര്‍ഷക്കാലം ക്രിമിനല്‍ കുറ്റങ്ങളിലൊന്നും അകപ്പെട്ടിട്ടില്ലെന്ന് അപേക്ഷകന്‍ നിര്‍ബന്ധമായും തെളിയിക്കേണ്ടതായും വരും. നിലവില്‍ ഐഎല്‍ആര്‍ ലഭിക്കുന്നതിനായി 65 വയസിന് മുകളിൽ പ്രായമുള്ളവര്‍ ബ്രിട്ടീഷ് ജീവിതത്തെക്കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയെഴുതേണ്ടതില്ല. എന്നാല്‍ പരിഗണനയിലുള്ള നിയമങ്ങൾ കർശനമാക്കിയാൽ ഈ ഇളവും റദ്ദാക്കും.
യുകെയിലേക്കുള്ള നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ താന്‍ വര്‍ധിച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഇത്തരം കര്‍ശന നടപടികൾക്ക് ഋഷി സുനക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ യുകെയിൽ എത്തിയ ഇന്ത്യൻ സമൂഹം ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.