കവന്‍ട്രി: കോവിഡ് കാലത്തില്‍ ഫേസ്ബുക് ലൈവ് ഷോകള്‍ ഹിറ്റായി കൊണ്ടിരിക്കുമ്പോള്‍ കേരള എക്‌സ്പ്രസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ എത്തി ട്രെന്റ് സെന്ററായി മാറുകയാണ് . യുകെ മലയാളികള്‍ അടക്കം ഉള്ളവരാണ് ഗ്രൂപ്പ് നിയന്ത്രണം എങ്കിലും ലോകമൊട്ടാകെയുള്ളവര്‍ ഈ ഗ്രൂപ്പിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
/sathyam/media/post_attachments/KyK1XCfGgIL0fV8Ok3OM.jpeg)
അനേകായിരം പേരെ ആകര്‍ഷിച്ചു കഴിഞ്ഞ കേരള എക്‌സ്പ്രസ് സജീവമായ മത്സരങ്ങള്‍ നടത്തി വലിയ കുതിപ്പ് നടത്തുകയാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ടു നടന്ന മലയാളി മങ്ക, മാവേലി മന്നന്‍ മത്സരങ്ങള്‍ക്ക് ശേഷം ഏറെ പുതുമകളുമായി ഓണ്‍ലൈന്‍ വടംവലി മത്സരമായ പോര്‍ക്കളത്തിനു തയ്യാറെടുക്കുകയാണ് കേരള എക്‌സ്പ്രസ്. നാളെ ആരംഭിക്കുന്ന ഓണ്‍ലൈന്‍ വടംവലിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ടീമുകളാണ് രംഗത്തുള്ളത്.
ഇവരുടെ പ്രകടനത്തിന് കേരള എക്‌സ്പ്രസ് ഗ്രൂപ് അംഗങ്ങള്‍ നല്‍കുന്ന വോട്ട് പരിഗണിച്ചാണ് വിജയ പ്രഖ്യാപനം ഉണ്ടാവുക. വിവിധ മത്സര വിജയികള്‍ക്കായി ഒരു ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസ് ആണ് ഗ്രൂപ്പ് ഭാരവാഹികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാലത്തില്‍ ഓണ്‍ലൈന്‍ മത്സരത്തിന് ഇത്രയും ഉയര്‍ന്ന തുക യുകെയില്‍ പ്രഖ്യാപിക്കപ്പെടുന്നത് ആദ്യമാണ്.
ഒന്നാം സമ്മാനം നേടുന്ന ടീമിന്റെ കയ്യില്‍ അരലക്ഷം രൂപ എത്തും എന്നതും പ്രത്യേകതയാണ്. ഓണ്‍ലൈന്‍ രംഗത്ത് വിദേശ മലയാളികള്‍ക്ക് കളംനിറഞ്ഞു നില്‍ക്കാന്‍ വടംവലി മത്സരം ഏറെ ആവേശം ഉണ്ടാക്കുമെന്ന് തന്നെയാണ് സംഘാടകരുടെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us