കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ്  യുകെയിൽ സ്ഥിരീകരിച്ചു; പ്രധാന രോഗ ലക്ഷണങ്ങൾ ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

യുകെ: കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ്  യുകെയിൽ ഒരാൾക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാൾക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.

Advertisment

publive-image

ചിക്കൻപോക്‌സുമായി സാമ്യമുള്ള ,ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരാത്ത ഒരു അപൂർവ വൈറൽ അണുബാധയാണ് മങ്കിപോക്സ്. ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരാത്ത ഒരു അപൂർവ വൈറൽ അണുബാധയാണ് കുരങ്ങുപനിയെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറഞ്ഞു.

മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ ഗുരുതരമായ രോഗം ഉണ്ടാകാം. യുകെഎച്ച്എസ്എയുടെ അഭിപ്രായത്തിൽ മങ്കിപോക്സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദർഭങ്ങളിൽ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു.

2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന്  ബിബിസി റിപ്പോർട്ട് ചെയ്തു. പനി, പേശി വേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ഈ രോ​ഗത്തിന്റെ പ്രധാനലക്ഷണങ്ങൾ.

രോഗബാധിതനുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. വൈറസിന്റെ വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. മങ്കിപോക്സ് വൈറസിന് ചികിത്സയില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ഈ രോ​ഗം തടയാൻ വസൂരി വാക്സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advertisment