മെൽബൺ : 52കാരിയായ മലയാളി നഴ്‌സ് മെല്‍ബണില്‍ നിര്യാതയായി. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേൽ ജോർജിന്റെ ഭാര്യ ഷൈനി ജോർജ് ആണ് മരിച്ചത്. ഒരു വർഷമായി ക്യാൻസറിന് ചികിൽസയിലായിരുന്നു . സംസ്കാരം പിന്നീട് .
/sathyam/media/post_attachments/pZGGOZoEa4NshDC8XVoK.jpg)
അങ്കമാലി നെടുവന്നൂർ കരുമത്തിയിൽ പരേതരായ പൈലി, ത്രേസ്യാമ്മയുടെ മകളാണ് . ജോയി കരുമത്തി (യുഎസ്എ) , പാപ്പച്ചൻ കരുമത്തി (നെടുവന്നൂർ), വർഗ്ഗീസ് കരുമത്തി (യുഎസ്എ) , ബേബി കരുമത്തി (യുഎസ്എ), ജോണി കരുമത്തി (യുഎസ്എ) എന്നിവർ സഹോദരങ്ങളാണ്.
ഷെറിൻ ജോർജ്, ജെറിൻ ജോർജ് എന്നിവര്‍ മക്കളാണ്.
പതിനാലു വർഷം മുൻപ് യു.കെയിൽ നിന്നും ഓസ്ട്രേലിയയ്ക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം. മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി മാൽവൺ കബ്രീനി ഹോസ്പിറ്റലിലെ നേഴ്സായിരുന്നു .