ലണ്ടൻ: ബ്രിട്ടനിലെ ജനങ്ങൾ ഏറ്റവുമധികം ഭയത്തോടെ കാത്തിരുന്ന ശൈത്യകാലം ഈ ആഴ്ചയോടെ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരായ മെറ്റ് ഓഫീസ് അറിയിച്ചു. ബുധനാഴ്ച സ്‌കോട്ടിഷ് മലനിരകളെ മഞ്ഞു പുതപ്പിച്ചു കൊണ്ടായിരിക്കും ശൈത്യകാലം വരവറിയിക്കുക.
/sathyam/media/post_attachments/o8RTllX9g39JUqW3mXAd.jpg)
യുകെയില്‍ വരും ദിവസങ്ങളിൽ താപനില താഴ്ന്നു തുടങ്ങും. നോര്‍വേയില്‍ നിന്നുള്ള ശൈത്യവാതം ബ്രിട്ടിഷ് തീരപ്രദേശങ്ങളെ കൂടുതല്‍ തണുപ്പിക്കാനും സാധ്യതയുണ്ട്. ഡിസംബര്‍ 10 നും 15 നും ഇടയിലായി ബ്രിട്ടനിലാകെ കടുത്ത ശൈത്യം നിലവില്‍ വരും. ക്രിസ്മസ് കാലം ഏറെക്കുറെ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
മുന്‍ വര്‍ഷങ്ങളേക്കാൾ കാഠിന്യമേറിയതാകും ഇത്തവണത്തെ ശൈത്യകാലമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. ഊർജ ബില്‍ പ്രതിസന്ധിയും വർധിച്ചു വരുന്ന ജീവിത ചെലവുകളും എല്ലാംകൂടി ഈ വര്‍ഷത്തെ ശൈത്യകാലം കൂടുതല്‍ ദുഷ്‌കരമാക്കും.