ലണ്ടൻ: ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലാദ്യമായി നഴ്‌സുമാരുടെ പണിമുടക്ക്. ശമ്പളവർധന ആവശ്യപ്പെട്ട് ഒരുലക്ഷത്തോളം നഴ്സുമാർ പണിമുടക്കിയതോടെ 76 സർക്കാർ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു..
/sathyam/media/post_attachments/cL5DS0Q1beoG1IdsOGqb.jpg)
കീമോതെറപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. 20നും പണിമുടക്കുമെന്ന് നഴ്സിങ് യൂണിയൻ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എസിന്റെ കീഴിൽ സർക്കാർ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന രീതിയാണ് ബ്രിട്ടനിലേത്.
ശമ്പളവർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. നാണ്യപ്പെരുപ്പം 10 ശതമാനത്തിലേറെ ആയതിനാൽ ജീവിതച്ചെലവു വർധിച്ചുവെന്നും 19% ശമ്പളവർധന വേണമെന്നുമാണ് നഴ്സിങ് യൂണിയന്റെ ആവശ്യം. സ്വതന്ത്ര സമിതി നിശ്ചയിച്ച 4–5 ശതമാനത്തിൽ കൂടുതൽ വർധന സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്.
ഇതിൽ കൂടുതൽ വർധന വരുത്തിയാൽ മറ്റു സേവന മേഖലകളെ ബാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ പറയുന്നു.