സോമർസെറ്റ്: ബ്രിട്ടനിലെ മികച്ച പ്രധാനമന്ത്രി ആരാകുമെന്ന ചോദ്യവുമായി നടന്ന സർവേയിൽ നിലവിലെ പ്രധാന മന്ത്രി ഋഷി സുനകിനെ മറികടന്ന് പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ ഏറെ ദൂരം മുന്‍പില്‍.
/sathyam/media/post_attachments/3BJKNFofvi9yaEU8XDUe.jpg)
ഏറ്റവും നല്ല പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ക്രിസ്മസിനു മുന്‍പായി കീര്‍ സ്റ്റാര്‍മര്‍ അഞ്ച് പോയിന്റുകള്‍ക്കായിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാൽ, പുതുവത്സരത്തിന് ശേഷം ഇപ്പോള്‍ ഒന്‍പത് പോയിന്റുകള്‍ക്കാണ് ലീഡ്. സുനകിന് 36 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ മൂന്നു ശതമാനം കൂടുതല്‍ നേടി സ്റ്റാര്‍മര്‍ 46 ശതമാനത്തിൽ എത്തി.
1624 വോട്ടര്‍മാര്‍ പങ്കെടുത്ത 'ടെക്‌നെ യുകെ' യുടെ സര്‍വ്വേയിൽ പങ്കെടുത്തവരില്‍ 48 ശതമാനം ആളുകൾ വിശ്വസിക്കുന്നത് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഒഴിയും എന്നാണ്.
മേയില്‍ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയേറ്റാല്‍ എംപിമാര്‍ ഋഷിക്കെതിരെ തിരിയുമെന്നാണ് കണക്കുകൂട്ടൽ. 2019 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടു ചെയ്തവരിൽ അഞ്ചില്‍ ഒരാള്‍ വീതം ഇപ്പോള്‍ വിശ്വസിക്കുന്നത് ലേബർ പാർട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ തന്നെയായിരിക്കും നല്ല പ്രധാനമന്ത്രി എന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us