ലണ്ടന്‍: 20 ദശലക്ഷം പൗണ്ട് കൊടുത്ത് ബ്രിട്ടന്‍ ചൈനയില്‍ നിന്ന് വാങ്ങിയ ഹോം ടെസ്റ്റ് കിറ്റുകള്‍ കൃത്യമായ പരിശോധന ഫലം നല്‍കിയില്ലെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍.
/sathyam/media/post_attachments/0vEvTIZUdh5NUiCK7jBM.jpg)
കിറ്റുകള്‍ നല്‍കുന്ന പരിശോധനഫലം തെറ്റാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് കണ്ടെത്തിയത്. ഇതോടെ ആന്റിബോഡി പരിശോധന ശക്തമാക്കി കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്.
കിറ്റുകള്‍ ഉപയോഗശൂന്യമായതിനാല്‍ ചൈനീസ് കമ്പനികളില്‍ നിന്ന് കുറച്ചു പണമെങ്കിലും തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍.
ഓള്‍ബെസ്റ്റ് ബയോടെക്, വോണ്ട്‌ഫോ ബയോടെക് എന്നീ കമ്പനികളാണ് പരിശോധന കിറ്റുകളുമായി രംഗത്തെത്തിയത്. വിവിധ രാജ്യങ്ങള്‍ ഈ കിറ്റുകള്‍ക്കായി ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ് ഇത് വാങ്ങുന്നതിനായുള്ള നടപടികള്‍ ബ്രിട്ടന്‍ വേഗത്തിലാക്കിയിരുന്നു.
പണം മുന്‍കൂറായി നല്‍കണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിച്ചതും ബ്രിട്ടന് വിനയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us