പരീക്ഷണാത്മക കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ലണ്ടന്‍: പരീക്ഷണാത്മക കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. ഇതിന്റെ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു.

മനുഷ്യരില്‍ അവസാനഘട്ട പരീക്ഷണം പുരോഗമിക്കുകയാണെന്ന് കമ്പനി പറയുന്നു. വാക്‌സിന്‍ പുറത്തിറക്കാനായാല്‍ മൊഡേണയുടെ ചരിത്രത്തിലെ സുപ്രധാന വര്‍ഷമായിരിക്കുമിതെന്ന് കമ്പനി സിഇഒ സ്റ്റീഫന്‍ ബെന്‍സല്‍ പറഞ്ഞു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

×