യുകെയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

New Update

publive-image

ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി യുകെ. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ അയര്‍ലന്‍ഡില്‍ ഈയാഴ്ച വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും തീയതി വ്യക്തമാക്കിയിട്ടില്ല.

Advertisment

ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റല്‍ ഹബ്ബുകളില്‍ വാക്‌സിന്‍ എത്തിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുവെന്നും അധികൃതര്‍ അവകാശപ്പെട്ടു. ഫൈസര്‍/ബയേൺടെക് വാക്‌സിന്റെ 40 ലക്ഷം ഡോസുകള്‍ ഡിസംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നാണ് യു.കെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

Advertisment