കൊവിഡിനെ മെരുക്കാന്‍ ബിസിജി വാക്‌സിന് സാധിക്കുമോ ? പരിശ്രമവുമായി ബ്രിട്ടന്‍

New Update

publive-image

ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിന് ബിസിജി വാക്‌സിന്‍ സഹായകരമാകുമോ എന്ന് കണ്ടെത്താന്‍ പരീക്ഷണം ആരംഭിച്ച് ബ്രിട്ടന്‍. യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്ററിന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്.

Advertisment

പതിനായിരം പേരെ ഇതിനായി തിരഞ്ഞെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അപകട സാധ്യതയുള്ളവരെ സംരക്ഷിക്കാന്‍ ബിസിജി വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.

ബിസിജി വാക്‌സിന്‍ ആളുകളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇത് കോവിഡിനെതിരേ ചില പരിരക്ഷകള്‍ നല്‍കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്ററിലെ പ്രൊഫ ജോണ്‍ ക്യാമ്പല്‍ പറഞ്ഞു.

Advertisment