യുക്രൈനിൽ സ്ഥിതി മോശമാകുന്നു, അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന് ചൈന; റഷ്യക്കെതിരെ ന്യൂസിലാൻഡും രംഗത്ത്‌, റഷ്യൻ അധികൃത‌‌ർക്ക് യാത്രാ നിയന്ത്രണം ഏ‌ർപ്പെടുത്തി, റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: ചാ‌ർട്ടർ വിമാനങ്ങൾ വഴി ചൈനീസ് പൗരൻമാരെ മാറ്റാൻ ശ്രമം. യുക്രൈനിൽ സ്ഥിതി മോശമാകുന്നു, അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന് ചൈന.

Advertisment

publive-image

യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടാൻ ആ​ഗ്ര​ഹിക്കുന്ന പൗരൻമാ‌ർക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. ആറായിരത്തോളം ചൈനീസ് പൗരൻമാർ യുക്രൈനിലുണ്ടെന്ന് ഷിൻഹ്വ ന്യൂസ് ഏജൻസി.

റഷ്യക്കെതിരെ ന്യൂസിലാൻഡും രംഗത്ത്‌.  റഷ്യൻ അധികൃത‌‌ർക്ക് യാത്രാ നിയന്ത്രണം ഏ‌ർപ്പെടുത്തി. റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ച‌‌ർച്ചകളും നി‌ർത്തിവച്ചതായും ന്യൂസിലൻഡ്. യുക്രൈൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ.

Advertisment