യുക്രെയ്ന് : യുക്രെയിനുമേല്‍ റഷ്യന്‍ സൈനികനടപടി. തിരിച്ചടിച്ച് യുക്രെയ്നും. റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. ലുഹാൻസ്ക് മേഖലയിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടത്.
/sathyam/media/post_attachments/8YM30dv77eD0weiHjD3f.jpg)
കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചതിനുപിന്നാലെ തലസ്ഥാനമായ കീവിന് സമീപം െവടിവയ്പും സ്ഫോടനങ്ങളുമുണ്ടായി.
റഷ്യന്‍ ആക്രമണം ഉണ്ടായെന്നും തിരിച്ചടിക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായി. യുക്രയ്നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുത്. ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രെയ്‍ന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു.