കീവിലേക്ക് വന്‍തോതില്‍ റഷ്യ മിസൈലുകള്‍ തൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; സ്വയം പ്രതിരോധിച്ച് വിജയം കൈവരിക്കുമെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

യുക്രെയ്ന്‍ :റഷ്യ യാതൊരു പ്രകോപനവും കൂടാതെ യുക്രെയ്‌ന് നേരെ ആക്രമണം ആരംഭിച്ചുവെന്നും തലസ്ഥാനമായ കീവിനു നേരെ വന്‍തോതില്‍ ക്രൂയിസ്, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായും യുക്രെയ്ന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

Advertisment
publive-image

കീവിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ തൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ന്‍ സൈന്യം. കീവിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം ഉണ്ടായതായും വന്‍സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.

https://twitter.com/i/status/1496702042743578625

പ്രകോപനമില്ലാതെ റഷ്യ ആക്രമണം തുടങ്ങിയെന്നും സ്വയം പ്രതിരോധിച്ച് യുക്രെയ്ന്‍ വിജയം കൈവരിക്കുമെന്നും യുക്രെയ്ന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

Advertisment