യുക്രെയ്ൻ : റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടതായും ഒൻപതു പേര്‍ക്ക് പരുക്കേറ്റതായും യുക്രെയ്ൻ . യുക്രെയ്നിലെ സ്ഥിതി അനിശ്ചിതാവസ്ഥയിലെന്ന് ഇന്ത്യൻ പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പിൽ കീവിലെ ഇന്ത്യൻ എംബസി.
/sathyam/media/post_attachments/jWACYlQBOnhWQZ5K2vJm.jpg)
എവിടെയുണ്ടെങ്കിലും അവിടെ സുരക്ഷിതമായി തുടരണമെന്നും ഇന്ത്യൻ പൗരന്മാരോട് എംബസിയുടെ നിർദ്ദേശം. കീവിലേക്ക് യാത്ര തിരിച്ചവർ താൽക്കാലികമായി അവരവരുടെ സ്ഥലങ്ങളിലേക്ക് തന്നെ മടങ്ങണമെന്നും നിർദ്ദേശം.
യുക്രെയ്‌നിൽ റഷ്യയുടെ സൈനിക നടപടിയെ അപലപിച്ച് കാനഡ രംഗത്തെത്തി. സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയാറാകണമെന്നും കാനഡ ആവശ്യപ്പെട്ടു.