ഡല്‍ഹി: യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് മടങ്ങാനായി ബദല്‍ യാത്രാസൗകര്യമൊരുക്കാന്‍ നീക്കം. നടപടികള്‍ അന്തിമഘട്ടത്തിലെത്തുമ്പോള്‍ അറിയിപ്പ് നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം. യുക്രെയ്ന്റെ സമീപരാജ്യങ്ങളിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ അയക്കും. പാസ്പോര്‍ട്ടും മറ്റ് രേഖകളും കൈവശം കരുതണം. ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കി
/sathyam/media/post_attachments/5oHHm3kS1cy7ibdMv9FT.jpg)
യുക്രെയ്നിലെ വ്യോമപാത അടച്ചതോടെ മലയാളികള്‍ അടക്കം ഇന്ത്യക്കാരുടെ നാട്ടിലേയ്ക്കുള്ള മടക്കം പ്രതിസന്ധിയിലായി. കീവിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇറങ്ങാനാകാതെ ഡല്‍ഹിയിലേയ്ക്ക് മടങ്ങി.
ഏറെ അനിശ്ചിതമായ സാഹചര്യമാണെന്ന് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര നിയമങ്ങളും ഉഭയകക്ഷി കരാറുകളും അനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ യുഎന്നില്‍ നിലപാടെടുത്തു. യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അടിയന്തര യോഗംചേരുന്നു.