പോരാട്ടം കനക്കുന്നു; 50 റഷ്യന്‍ സൈനികരെ വധിച്ചെന്ന് ഉക്രൈന്‍, വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് സൈനിക മേധാവി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഉക്രൈനിന്റെ തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് . യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് യുക്രൈയിന്‍ സൈനിക മേധാവി പറഞ്ഞു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്സ് കമാന്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

നിലവില്‍ യുക്രൈയിനിലെ സെന്ററല്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്നിയ (യുക്രൈയിന്‍ കറന്‍സി) ആയി പരിമിതപ്പെടുത്തിയതായി സെന്ററല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിപ്പ് നല്‍കി.

റഷ്യന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു.

Advertisment