യുക്രൈൻ : യുക്രൈൻ വിഷയത്തിൽ ബാഹ്യശക്തികൾ ഇടപെട്ടാൽ ഇതുവരെ കാണാത്ത വിധത്തിൽ തിരിച്ചടിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സൈബറാക്രമണത്തിൽ തകർന്ന് യുക്രൈനിയൻ ബാങ്കിംഗ് മേഖല . എടിഎമ്മുകൾ പ്രവർത്തനരഹിതം .സർക്കാർ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു.
/sathyam/media/post_attachments/k9XHTzb6XOa6oOQWS0Hg.jpg)
റഷ്യയുടെ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ സർക്കാർ ആരോപിച്ചു. നിരവധി സൈനികർക്ക് സാരമായ പരിക്ക് . അൻപത് റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ അവകാശപ്പെട്ടു. നാല് റഷ്യൻ ടാങ്കറുകൾ തകർത്തു .
യുക്രൈനിൽ പ്രവേശിച്ചത് അമേരിക്കയുടെ നിരീക്ഷണവാഹനമെന്ന് റിപ്പോർട്ട്. യുഎസ് യുദ്ധവിമാനങ്ങൾ യുക്രൈനിൽ പ്രവേശിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു . റഷ്യയുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചതായി യുക്രൈൻ പ്രസിഡൻ് സെലൻസ്കി അറിയിച്ചു.