ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുമായി റൊമാനിയയിൽ നിന്ന് വിമാനം ഡൽഹിയിലെത്തി. മടങ്ങിയെത്തിയവരെ സ്വാഗതം ചെയ്ത കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും രക്ഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അവർക്ക് ഉറപ്പുനൽകി.
Advertisment
/sathyam/media/post_attachments/qPhzyhWEykMoY4HhnXAZ.jpg)
ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിന്റെ സെൻട്രൽ സ്ക്വയറിന് നേരെ ഷെല്ലാക്രമണം നടന്നതായി ഗവർണർ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
തിരക്കും നീണ്ട കാത്തിരിപ്പും ഒഴിവാക്കാനും അതിർത്തി പോയിന്റുകളിലെ തിരക്ക് കുറയ്ക്കാനും, വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസികളുടെയും ടീമുകൾ സമീപ നഗരങ്ങളിൽ അഭയം തേടാനുള്ള ക്രമീകരണങ്ങൾ നടത്തുന്നു. ഹംഗേറിയൻ അതിർത്തിയോട് ചേർന്നുള്ള റോഡിൽ വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us