ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ഉക്രൈന്‍: ഉക്രൈനിലെ ഖര്‍ക്കീവില്‍ നടന്ന യുദ്ധത്തില്‍ മറ്റൊരു റഷ്യന്‍ മേജര്‍ ജനറലിനെ കൂടി വധിച്ചുവെന്ന അവകാശവാദവുമായി ഉക്രൈന്‍.
Advertisment
/sathyam/media/post_attachments/kF9Pw7BKyV38RLmF5KfK.jpg)
റഷ്യയിലെ സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ 41-ആം ആര്‍മിയുടെ ആദ്യത്തെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന മേജര്‍ ജനറല്‍ വിറ്റാലി ജെറാസിമോവിനെ വധിച്ചുവെന്നാണ് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നിരവധി റഷ്യന്‍ സേനാംഗങ്ങളും കൊല്ലപ്പെട്ടതായി ഉക്രൈന്‍ അറിയിച്ചു. വിറ്റാലി ജെറാസിമോവ് രണ്ടാം ചെചെന്‍ യുദ്ധത്തിലും സിറിയയില്‍ നടന്ന റഷ്യന്‍ സൈനിക നടപടികളിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സൈനിക കാലയളവില്‍ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us