കീവ്: ഉക്രൈന്‍ റഷ്യ യുദ്ധം അതി രൂക്ഷമായതിന് പിന്നാലെ റഷ്യന്‍ മാതാക്കളോട് അഭ്യര്‍ത്ഥനയുമായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. നിങ്ങളുടെ മക്കളെ യുദ്ധത്തിന് അയക്കരുത്. നിങ്ങളുടെ മകന്‍ എവിടെയാണെന്ന് അന്വേഷിക്കണം.
/sathyam/media/post_attachments/Irv7tABPw8ipWnTwEWGc.jpg)
ഉക്രൈനെതിരായ യുദ്ധത്തില്‍ അവരെ അയച്ചിരിക്കുകയാണ് എന്ന് സംശയം തോന്നുന്നുവെങ്കില്‍ ഉടനടി അവരെ തിരിച്ച് വിളിക്കണമെന്നും, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടേക്കാന്‍ സാധ്യത ഉണ്ടെന്നുമാണ് സെലന്‍സ്‌കി പറഞ്ഞത്.
ഉക്രൈന്‍ ഒരിക്കലും ഈ ഭയാനകമായ യുദ്ധം ആഗ്രഹിച്ചിരുന്നില്ല. ഉക്രൈന് അത് വേണ്ട. പക്ഷെ ആവശ്യമുള്ളിടത്തോളം ഉക്രൈന്‍ സ്വയം പ്രതിരോധം തീര്‍ക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. നിങ്ങളുടെ കുട്ടികളെ വിദേശ രാജ്യത്തേക്ക് യുദ്ധത്തിന് അയക്കരുതെന്ന് സെലന്‍സ്‌കി സമൂഹ മാധ്യമത്തിലൂടെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. നിങ്ങളുടെ മകന്‍ കൊല്ലപ്പെടുകയോ ബന്ദിയാക്കപ്പെടുകയോ ചെയ്യുന്നത് തടയാനാണ് മാതാക്കളോട് സെലന്‍സ്‌കി പറഞ്ഞത്.