ഡല്‍ഹി: മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി യുക്രൈനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് . യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ മകനെ ഒഴിപ്പിച്ചതിനാണ് കശ്മീരില്‍ നിന്നുള്ള സഞ്ജയ് പണ്ഡിത സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞത്.
/sathyam/media/post_attachments/BFez8YyzM4QTRoa5VrHg.jpg)
തിരിച്ചുവന്നത് എന്റെ മകനല്ല, മോദിജിയുടെ മകനാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുമിയിലെ സംഘര്‍ഷാവസ്ഥ കാരണം മകന്റെ തിരിച്ചുവരവില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും വികാരാധീനനായ പിതാവ് പറഞ്ഞു.
#WATCH A tearful Sanjay Pandita from Srinagar, Kashmir welcomes his son Dhruv on his return from Sumy, #Ukraine, says, "I want to say that it's Modiji's son who has returned, not my son. We had no hopes given the circumstances in Sumy. I am thankful to GoI for evacuating my son." pic.twitter.com/ygqOVk5PGm
— ANI (@ANI) March 11, 2022
'സുമിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്റെ മകനെ ഒഴിപ്പിച്ചതിന് ഞാന്‍ സര്‍ക്കാറിനോട് എന്നും നന്ദിയുള്ളവനാണ്- അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us