ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
കീവ്: യുക്രൈന്‍ നഗരങ്ങളിൽ കനത്ത ബോംബാക്രമണം തുടർന്ന് റഷ്യ. കാർഖീവില്‍ നടന്ന ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. മൈകോലൈവിലും കനത്ത ആക്രമണമാണ് നടക്കുന്നത്.
Advertisment
/sathyam/media/post_attachments/bbYKclRbvFpnUqGqWuLR.jpg)
മരിയോ പോളിൽ ഞായറാഴ്ച്ചയ്ക്കകം കീഴടങ്ങണമെന്ന റഷ്യൻ മുന്നറിയിപ്പ് യുക്രൈൻ തള്ളി. ഇവിടെ കനത്ത പോരാട്ടം തുടരുകയാണ്. അതേസമയം യുക്രൈനിൽ നിന്നും സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തിരികെ എത്തിതുടങ്ങി.
കഴിഞ്ഞ ദിവസം മാത്രം പോളണ്ടിൽ നിന്നും 22,000 പേരാണ് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. കീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും താമസക്കാർ ഒഴിയണമെന്ന് മേയർ അടക്കമുള്ളവർ ആവശ്യപ്പെടുന്നതിനിടെയാണ് കൂടുതൽ ആളുകൾ തിരിച്ചെത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us