ഡല്‍ഹി: ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെയാണ് ഡൽഹിയിലെത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം
/sathyam/media/post_attachments/Bf6utBm0bsk5gQtZYTwA.jpg)
ബോറിസ് സ്പിൽ രാജ്യന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ യുക്രൈനിൽ നിന്നും 242 ഇന്ത്യക്കാരാണ് ഡൽഹിയിലെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നത് കൂടുതലും വിദ്യാർത്ഥികൾ. മടങ്ങിഎത്തുന്നവരെ സ്വീകരിക്കാനായി രക്ഷിതാക്കൾ അടക്കം നിരവധി പേർ എത്തിയിരുന്നു.
മടങ്ങി എത്തിയതിലെ സന്തോഷം ഇവർ മറച്ചു വെച്ചില്ല. അടുത്ത നാല് ദിവസവും പ്രത്യേക വിമാന സർവീസ് നടത്തി കൂടുതൽ വിദ്യാർത്ഥികളെയും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കാനാണ് ശ്രമം