ഡല്‍ഹി: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജ്ജിതമാക്കി വിദേശകാര്യ മന്ത്രാലയം. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാത്രി ഡല്‍ഹിയിൽ എത്തും.
/sathyam/media/post_attachments/pgdoMR9t7uZNOzBAXiyj.jpg)
256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണിത്. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. അടുത്ത വിമാനം ശനിയാഴ്ച്ചയാണ് എത്തുന്നത്. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക.
കൂടാതെ മറ്റു വിമാനകമ്പനികളോടും യുക്രൈനിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ സർവകലാശാലകളിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്നതിന് ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് ആദ്യ വിമാനത്തിൽ മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ദില്ലിയിൽ എത്തിയത്.