ഡല്‍ഹി: റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിനകത്തെ വ്യോമഗതാഗതത്തിന് യുക്രൈൻ നിയന്ത്രണം ഏർപ്പെടുത്തി. എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രത്യേക വിമാനം AI- 1947 ഇന്ന് രാവിലെ ഉക്രെയ്നിലെ ബോറിസ്പിൽ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
/sathyam/media/post_attachments/aDRz00BGW1jpUMJ6tPC8.jpg)
യുക്രൈൻ തലസ്ഥാനമായ കീവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. യുദ്ധഭീതിയിൽ യുക്രൈനിൽ നിന്നും രക്ഷപ്പെടാനായി ആയിരക്കണക്കിന് പേർ വിമാനത്താവളത്തിലെത്തിയിട്ടണ്ടെന്നാണ് വിവരം.
പുട്ടിൻ്റെ യുദ്ധപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യുക്രൈനിലെ വിവിധ നഗരങ്ങളിലും തുറമുഖങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം യുക്രൈനെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ മുന്നോട്ട് നീങ്ങുന്നതെന്നാണ് സൂചന.
തങ്ങളുടെ വിവിധ നഗരങ്ങളിൽ റഷ്യൻ വ്യോമസേന ആക്രമണം നടത്തുന്നതായി യുക്രൈൻ സർക്കാർ വ്യക്തമാക്കി. തലസ്ഥാനമായ കീവ് അടക്കം ഇതുവരെ പത്ത് നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്ക രംഗത്ത്. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ പറഞ്ഞു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുടർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ചർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനിർത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.