യുക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യം; നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡല്‍ഹി: യുക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Advertisment

publive-image

ആക്രമണമുണ്ടായാല്‍ സഖ്യരാജ്യങ്ങള്‍ യുക്രെയ്നിനൊപ്പം നില്‍ക്കാന്‍ സാധ്യത കുറവാണെന്നും റഷ്യയുടെ സുരക്ഷ ഉറപ്പുനല്‍കിയാല്‍ സ്ഥിതിഗതികള്‍ മാറാമെന്നും വിദേശകാര്യ വിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു .

പുടിന്റെ ലക്ഷ്യം യുക്രെയ്നിന്റെ ഡീ മിലിറ്ററൈസേഷനാണെന്നു ദ് ഹിന്ദു ഇന്‍റര്‍നാഷ്ണല്‍ അഫേഴ്സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി പറഞ്ഞു. അതൊടൊപ്പം യുക്രെയ്ന് സഹായഹസ്തവുമായി രാജ്യങ്ങള്‍ വരേണ്ടതില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുവെന്നും ജോണി കൂട്ടിച്ചേർത്തു.

 

Advertisment