റഷ്യയ്ക്ക് തിരിച്ചടി നല്‍കിയെന്ന് ഉക്രൈന്‍ ! റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടു. ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് സൈന്യം ! കീവ് ഉള്‍പ്പെടെ ഉക്രൈന്‍ നഗരങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ നടത്തി റഷ്യയുടെ ആക്രമണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ് ( ഉക്രൈന്‍): റഷ്യന്‍ സൈന്യത്തിന് തിരിച്ചടി നല്‍കിയെന്ന് അവകാശ വാദവുമായി ഉക്രൈന്‍. റഷ്യയുടെ 5 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി ഉക്രൈന്‍ പ്രതിരോധ സേന പറയുന്നു. റഷ്യന്‍ സൈന്യത്തിന് തക്കതായ മരുപടി നല്‍കിയതായും പ്രതിരോധ വകുപ്പ പുറത്തിറക്കിയ ട്വീറ്റില്‍ പറയുന്നു.

Advertisment

publive-image

റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ടെലിവിഷനിലൂടെയായിരുന്നു പ്രഖ്യാപനം. ഇനി മുതല്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍പ്പെട ഏര്‍പ്പെടുത്താന്‍ സേനയ്ക്ക് സാധിക്കും.

പ്രസിഡന്റിന്റെ സന്ദേശം ഇങ്ങനെ : ഇന്ന്, പ്രസിഡന്റ് പുടിന്‍ ഡോണ്‍ബാസില്‍ സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചു. റഷ്യ നമ്മുടെ സൈനിക ക്യാംപുകളും അതിര്‍ത്തികള്‍ക്കും നേരെ ആക്രമണം നടത്തി. ഉ്രൈകനിലെ പല നഗരങ്ങളിലും സ്ഫോടനങ്ങള്‍ നടന്നു.

അതിനാല്‍ പട്ടാള നിയമം ഏര്‍പ്പെടുത്തുന്നു. ഒരു മിനിറ്റ് മുമ്പ്, ഞാന്‍ പ്രസിഡന്റ് ബൈഡനുമായി ഒരു സംഭാഷണം നടത്തി. അമേരിക്ക ഇതിനകം അന്താരാഷ്ട്ര പിന്തുണ സമാഹരിക്കാന്‍ തുടങ്ങി.

ജനങ്ങള്‍ ശാന്തമായി ഇരിക്കുക. പരമാവധി വീട്ടിലിരിക്കുക. സൈന്യം നിങ്ങളെ സുരക്ഷിതരാക്കാന്‍ പരമാമധി ശ്രമിക്കുകയാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം, കീവ് ഉള്‍പ്പെടെ ഉക്രൈന്‍ നഗരങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണവും ശക്തമാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Advertisment