മോസ്‌കോ: റഷ്യക്കെതിരായ ആദ്യഘട്ട ഉപരോധം ഇന്ന് പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ നിർണായകമായ കൂടുതൽ ഉപരോധവും റഷ്യ നേരിടേണ്ടി വരും.
/sathyam/media/post_attachments/5AvC51QcJoP633eriOVq.jpg)
യുക്രൈൻ - റഷ്യ പോരിലേക്ക് അമേരിക്ക ഇറങ്ങുന്നുവെന്നാണ് പുതിയ വിവരം. യുക്രൈൻ അതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനം എത്തിയതായി റിപ്പോർട്ട്. നിരീക്ഷണത്തിനെത്തിയ വിമാനങ്ങളാണോയെന്ന് വ്യക്തമല്ല. യുക്രൈൻ വ്യോമാതിർത്തി ഇന്ന് അടച്ചിരുന്നു.
യുക്രൈനിൽ കുടുങ്ങിയവരെ കരമാർഗ്ഗം രക്ഷിക്കാൻ ഇന്ത്യ നീക്കം തുടങ്ങി. ഇന്ത്യ മധ്യേഷ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തുന്നു. യുക്രൈൻ്റെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ടു. യുക്രൈനിൽ കുടുങ്ങിയ പ്രവാസികളെ കരമാർഗ്ഗം രാജ്യത്തിന് പുറത്ത് എത്തിക്കാൻ നീക്കം.