കീഴടങ്ങാൻ വിസമ്മതിച്ചു; 13 ഉക്രേനിയൻ സൈനികരെ വധിച്ച് റഷ്യൻ സുരക്ഷാ സേന; 13 പേർക്കും "ഹീറോ ഓഫ് ഉക്രെയ്ൻ" പദവി നൽകി ആദരിക്കുമെന്ന് ഉക്രേനിയൻ പ്രസിഡന്റ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂഡൽഹി: കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉക്രൈൻ ആർമിയിലെ 13 സൈനികരെ റഷ്യൻ സുരക്ഷാ സേന വധിച്ചു. നാവിക, വ്യോമ ബോംബാക്രമണത്തിൽ 13 അതിർത്തി സൈനികർ കൊല്ലപ്പെട്ടു,” ഒരു മാധ്യമ റിപ്പോർട്ട് പറയുന്നു.

Advertisment

publive-image

രക്തച്ചൊരിച്ചിലും അനാവശ്യമായ ആൾനാശവും ഒഴിവാക്കാൻ നിങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാൻ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം നിങ്ങളെ ബോംബെറിഞ്ഞു കൊല്ലും, ”റഷ്യൻ സൈന്യം ഉക്രേനിയൻ സൈനികരോട് പറഞ്ഞതായി ഒരു മാധ്യമ റിപ്പോർട്ട് പറയുന്നു.

13 പേർക്കും "ഹീറോ ഓഫ് ഉക്രെയ്ൻ" എന്ന പദവി നൽകി ആദരിക്കുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പിന്നീട് പറഞ്ഞു. ഉക്രെയ്നിന് വേണ്ടി ജീവൻ നൽകിയവരുടെ സ്മരണകൾ എന്നെന്നും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെ ഉക്രേനിയൻ മരണസംഖ്യ 137 ആയി.

Advertisment