കീവ് : യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തി രാജ്യങ്ങളിലേക്ക് എത്തിച്ച് തിരികെയെത്തിക്കാനുള്ള ഇന്ത്യൻ ശ്രമം പുരോഗമിക്കുന്നു. മൂന്ന് ബസുകളിലായി റൊമാനിയയിലേക്ക് പോയ വിദ്യാർത്ഥികൾ ബുക്കാറസ്റ്റ് വിമാനത്താവളത്തിൽ എത്തി.
/sathyam/media/post_attachments/Ew6Omyf57TuQItOGyAKH.jpg)
ഇവരുടെ പരിശോധന നടക്കുകയാണ്. പരിശോധനകൾക്ക് ശേഷം എയർപോർട്ടിലേക്ക് കടത്തി വിടും. മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘത്തിൽ 240 പേരാണുള്ളത്. അതേ സമയം, പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്.
കൊടും തണുപ്പിൽ കിലോമീറ്ററുകളോളം നടന്നെത്തിയവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ലെന്നും അതിർത്തിയിൽ ഇന്ത്യൻ എംബസി അധികൃതരില്ലെന്നും മലയാളി വിദ്യാർത്ഥികൾ പറഞ്ഞു.
പോളണ്ട് അതിർത്തിയിലെ രണ്ടു പോയിൻറുകൾ വഴിയേ ഇന്ത്യക്കാർക്ക് അനുവാദമുള്ളു. ഈ അതിർത്തി പോയിന്റുകളിലാണ് എംബസി അധികൃതരുള്ളതെന്നാണ് എംബസിയുടെ വിശദീകരണം.