ഡല്‍ഹി: യുക്രെയ്നിൽ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 3000പേര്‍ ദൗത്യത്തിന്റെ ഭാഗമായി അതിര്‍ത്തി കടന്നു.
/sathyam/media/post_attachments/IM8k9TsMAxjSZ3VxbsOg.jpg)
യുക്രെയ്ന്‍റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യമന്ത്രാലയ സംഘമെത്തി. രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ വേഗത്തിലും കാര്യക്ഷമവും ആക്കുന്നതിനാണ് മന്ത്രിമാരായ ഹർദീപ് സിംഗ് പുരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരൺ റിജിജു ,വികെ സിംഗ് എന്നിവരെ യുക്രെയിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചത്.
തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഉദ്യാഗസ്ഥർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ആശയ വിനിമയം ഫലപ്രദമാക്കാനും ഇതു വഴി കഴിയും.
ആക്രമണം രൂക്ഷമായ കിഴക്കൻ യുക്രെയിനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ തേടുന്നുണ്ട്. കീവിൽ വാരാന്ത്യ കർഫ്യൂ നീക്കിയതിനാൽ ട്രെയിനുകളിൽ ഉടൻ പടിഞ്ഞാറൻ മേഖലയിലേയ്ക്ക് പോകാൻ വിദ്യാർഥികൾക്ക് എംബസി നിർദേശം നൽകി.