കീവ്: ആയുധമെടുത്ത് ജന്മനാടിന് വേണ്ടി പോരാടാൻ ഉറച്ചിരിക്കുകയാണ് യുക്രൈൻ വനിതാ എംപി കിര റുദിക്. ഇതെന്റെ വീടാണ്. എന്റെ രാജ്യത്ത്, എന്റെ വീട്ടിൽ, എന്റെ കുടുംബത്തോടൊപ്പമാണ്.
/sathyam/media/post_attachments/6CP8aeC7N3CHp2dIrg1Z.jpg)
ഒരു റഷ്യൻ സൈനികനും എന്നെ എന്റെ രാജ്യത്ത് നിന്ന് തുരത്താൻ സാധിക്കില്ല. യുക്രൈൻ മണ്ണിൽ നിന്ന് അവസാന റഷ്യൻ സൈനികനും പോകുന്നത് വരെ ഞാൻ പോരാടും. യുദ്ധം തുടങ്ങി ഏഴാം ദിവസവും റഷ്യയ്ക്ക് യുക്രൈനെ തകർക്കാൻ സാധിച്ചിട്ടില്ല.
ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത യുദ്ധത്തിനാണ് റഷ്യ തുനിഞ്ഞിരിക്കുന്നത്. ഞങ്ങൾ ഞങ്ങളെ സംരക്ഷിക്കും, ഞങ്ങൾക്ക് പ്രിയപ്പെട്ടതിനേയും.’- ദൃഢ ശബ്ദത്തിൽ കിര പറയുന്നു.
യുക്രൈന്റെ പക്കൽ ആവശ്യത്തിന് ആയുധങ്ങളുണ്ടെന്നും റഷ്യയെ തുരത്താനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും കിര വ്യക്തമാക്കി.
പുടിന്റെ ശത്രു പട്ടികയിൽ താനുണ്ടെന്ന് അറിയാമെന്നും, പക്ഷേ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ രാജ്യത്തിന് വേണ്ടി എങ്ങനെ പോരാടണമെന്ന മാതൃക താൻ കാണിച്ചുകൊടുക്കുമെന്നും കിര പറയുന്നു.
Resistance troops are gathering. Together with my friend @GoncharenkoUa getting ready for a tough night tonight. #UkraineWillResistpic.twitter.com/KVIJBujkjj
— Kira Rudik (@kiraincongress) February 26, 2022
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us