യുക്രെയ്ന് : സൈനിക നീക്കം കൂടുതല്‍ ശക്തമാക്കി റഷ്യ. പടിഞ്ഞാറന്‍ അതിര്‍ത്തിയിലും റഷ്യന്‍ സേനാ വിന്യാസമെന്ന് യുക്രെയ്ന്‍ പ്രതിരോധവകുപ്പ് സ്ഥിരീകരിച്ചു. കീവിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് എത്താന്‍ റഷ്യന്‍ശ്രമം. റഷ്യന്‍ സൈനികഗ്രൂപ്പുകള്‍ ചിതറിപ്പോയെങ്കിലും തിരിച്ചെത്താന്‍ നീക്കം നടക്കുകയാണ്.
/sathyam/media/post_attachments/o5N0EFkxiArhQLeeUEsf.jpg)
തലസ്ഥാനമായ കീവില്‍ ഇന്ന് കനത്ത ആക്രമണം പ്രതീക്ഷിക്കുന്നതായി യുക്രെയ്ന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കി. ഇന്നലെ നഗരകേന്ദ്രത്തിലും പുറത്തും റഷ്യ വ്യാപക സ്ഫോടനങ്ങള്‍ നടത്തി. റയില്‍വേ സ്റ്റേഷനു നേരെയും മിസൈല്‍ ആക്രമണമുണ്ടായി. നാലുറൗണ്ട് സ്ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സുമിയിലെ സൈനിക അക്കാദമിക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
തെക്കന്‍ തീര നഗരങ്ങളാണ് ഇന്ന് ശക്തമായ ആക്രമണം പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല. മരിയൂപോളും ഒഡേസയും വലിയ വെല്ലുവിളി നേരിടുകയാണ്. അതേസമയം, റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലികമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്ന് താല്‍പര്യമില്ല.