ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
കീവ്: കീവില്‍ വ്യോമാക്രമണം നടക്കുന്നതായി കീവ് മാധ്യമങ്ങള്‍. നഗരത്തിലുള്ളവര്‍ സുരക്ഷാ കേന്ദ്രങ്ങളിലേക്കു പോവണമെന്ന് മുന്നറിയിപ്പുണ്ട്. സാപൊറീഷ്യ ആണവ കേന്ദ്രത്തിന്റെ നിയന്ത്രണം യുക്രെയ്ന്‍ തിരിച്ചുപിടിച്ചു.
Advertisment
/sathyam/media/post_attachments/xPbxPDCsFNerMzhrZRCw.jpg)
മരിയുപോള്‍ പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍കീവില്‍ പോരാട്ടം രൂക്ഷമാണ്. ഒട്ടേറെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍– റഷ്യ മൂന്നാംവട്ട സമാധാന ചര്‍ച്ച ഉടനുണ്ടായേക്കും.
ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രെയ്നുമായി ചര്‍ച്ചയാകാമെന്ന് റഷ്യ അറിയിച്ചു. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയാവാമെന്നും പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us