സുമിയിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം നടക്കുകയാണ്, ഇതിൽ താൻ വ്യക്തിപരമായി ഇടപെടൽ നടത്തുന്നുണ്ട്; ഇന്ത്യ യുക്രെയ്ൻ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് യുക്രെയ്ൻ അംബാസിഡർ; പ്രവർത്തനം നിർത്തി നെറ്റ്ഫ്ലിക്സ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡല്‍ഹി: ഇന്ത്യ യുക്രെയ്ൻ അനൂകുല നിലപാട് സ്വീകരിക്കണമെന്ന് യുക്രെയ്ൻ അംബാസിഡർ ഇഗോർ പോളിഖാ. യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദം ശക്തമാക്കണം. സുമിയിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം നടക്കുകയാണ്. ഇതിൽ താൻ വ്യക്തിപരമായി ഇടപെടൽ നടത്തുന്നുണ്ട്.

Advertisment

publive-image

ശക്തമായ ചെറുത്ത് നിൽപ്പാണ് യുക്രെയ്ൻ ജനത നടത്തുന്നതെന്നും അംബാസിഡർ ഇഗോർ പോളിഖാ പറഞ്ഞു. റഷ്യ ഈ ചെറുത്ത് നിൽപ്പ് പ്രതീക്ഷിച്ചില്ല. ജനവാസകേന്ദ്രങ്ങൾ റഷ്യ ആക്രമിക്കുകയാണ്. സമാധാനചർച്ച നടക്കുമ്പോൾ പോലും ആക്രമണം നടത്തി.

ഇതിനിടെ റഷ്യയിലെ പ്രവർത്തനം നെറ്റ്ഫ്ലിക്സ് നിർത്തി .ലൈവ് സ്ട്രീമിങ് നിർത്തി ടിക് ടോകും പ്രതിഷേധം വ്യക്തമാക്കി. അമേരിക്കൻ എക്സ്പ്രസ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പി്കുകയും ചെയ്തു.

Advertisment