ഉക്രൈന്‍ പക്ഷത്തുനിന്ന് റഷ്യക്കെതിരേ പോരാടാന്‍ സന്നദ്ധരായി മൂവായിരത്തോളം അമേരിക്കക്കാര്‍;  സന്നദ്ധതയറിയിച്ചവരിലേറെയും അമേരിക്കന്‍ സേനയില്‍നിന്ന് വിരമിച്ചവര്‍, ബ്രിട്ടീഷുകാരും സന്നദ്ധതയറിയിച്ചു !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: ഉക്രൈന്‍ പക്ഷത്തുനിന്ന് റഷ്യക്കെതിരേ പോരാടാന്‍ സന്നദ്ധരായി മൂവായിരത്തോളം അമേരിക്കക്കാര്‍. അമേരിക്കന്‍ സേനയില്‍നിന്ന് വിരമിച്ചവരാണ് ഇതിനായി സന്നദ്ധതയറിയിച്ചവരിലേറെയും.

Advertisment

publive-image

റഷ്യന്‍ സേനയ്ക്കെതിരേ യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉക്രൈന്‍ ആളുകളെ ക്ഷണിച്ചിരുന്നു. ‘ഇന്റര്‍നാഷണല്‍ ലീജന്‍ ഓഫ് ടെറിറ്റോറിയല്‍ ഡിഫെന്‍സ് ഓഫ് ഉക്രൈന്‍’ എന്നപേരില്‍ പ്രത്യേകവിഭാഗവുമുണ്ടാക്കി.

ഇതില്‍ ചേരാന്‍ ബ്രിട്ടീഷുകാരും സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ നേരിട്ട് ഉക്രൈനില്‍ എത്തിയിട്ടുമുണ്ട്. എന്നാല്‍, മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജിയ, ബെലാറുസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍പേര്‍ തയ്യാറായി എത്തിയിരിക്കുന്നത്.

Advertisment