ഇത് സമ്മതിക്കാന്‍ കഴിയില്ല;  യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ  തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംങ്ടണ്‍: യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ (Poland) തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക രംഗത്ത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ നിരന്തരം ലോക സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Advertisment

publive-image

ഇതിന് പ്രതികരണമായാണ് അയല്‍ക്കാരായ പോളണ്ട് മിഗ് 25 വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനം എടുത്തത്. റഷ്യന്‍ നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട് തീരുമാനം. എന്നാല്‍ ഇത് സമ്മതിക്കാന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്.

യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്‍റഗണിന്റെ വക്താവ് ജോണ്‍ കിര്‍ബി പോളിഷ് നീക്കം തള്ളി. ഇത്തരത്തില്‍ ഒരു നീക്കം പോളണ്ട് നടത്തിയാല്‍ അത് നാറ്റോ സഖ്യത്തില്‍ ആശങ്കയുണ്ടാക്കും എന്നാണ് യുഎസ് നിലപാട്.

യുഎസ് നാറ്റോ വ്യോമതാവളത്തില്‍ നിന്നും യുക്രൈന് സഹായകരമായി യുദ്ധവിമാനങ്ങള്‍ പറക്കുന്നത് ഗുരുതരമായ ആശയക്കുഴപ്പവും പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് പെന്‍റഗണ്‍ വക്താവ് അറിയിച്ചു. എന്നാല്‍ പോളണ്ട് മുന്നോട്ട് വച്ച വ്യോമസഹായം സംബന്ധിച്ച് നാറ്റോ സഖ്യരാജ്യങ്ങളുമായും പോളണ്ടുമായും യുഎസ് ചര്‍ച്ച നടത്തും .

Advertisment