ഡല്‍ഹി: ഇന്ത്യ ഒപ്പം നില്ക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ . യുക്രൈനിൽ നടക്കുന്നത് പ്രാദേശിക സംഘർഷം മാത്രമായി കണക്കാക്കിയാൽ മതിയെന്നും ഇന്ത്യയോട് റഷ്യ. എന്നാൽ ഇന്ത്യയുടെ നിലപാടിൽ കടുത്ത നിരാശയെന്ന് യുക്രൈനും പ്രതികരിക്കുന്നു.
/sathyam/media/post_attachments/Xa4FnmCmPIeYm2rzUBCI.jpg)
സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കി കടുത്ത സാമ്പത്തിക ഉപരോധ മേർപ്പെടുത്തണമെന്നായിരുന്നു യുക്രൈന്‍റെ ആവശ്യം. എന്നാൽ അതും തള്ളിയതോടെ, ഒറ്റപ്പെട്ട് പകച്ച് നിൽക്കുകയാണ് യുക്രൈൻ.
അയൽരാജ്യങ്ങളിലേക്ക് യുക്രൈനിൽ നിന്ന് വലിയ അഭയാർത്ഥി പ്രവാഹമാണ്. വീണ്ടു വിചാരമില്ലാത്തതും അപകടകരവുമായ നീക്കമാണ് റഷ്യയുടേതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കുന്നു. എക്സ്പോർട്ട് പെർമിറ്റുകൾ എല്ലാം റദ്ദാക്കി. റഷ്യൻ പ്രമാണിമാർക്കെതിരെയും ബാങ്കുകൾക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തി.